കൊല്ലം: കടയ്ക്കൽ ആൽത്തറമൂട് ശ്രീവിദ്യയിൽ പ്രകാശിനാണ് ഈ അംഗീകാരം ലഭിച്ചത്. ആതുര സേവന രംഗത്തെ മാതൃകാ പ്രവർത്തനത്തിനാണ് ഈ അംഗീകാരം.
അബുദാബി ന്യൂറോ മെഡിക്കൽ സെന്ററിൽ OT ടെക്നിഷ്യൻ ആയി ജോലി നോക്കുന്ന ആളാണ് പ്രകാശ്. ആത്മാർത്ഥ സേവനത്തിൽ ഏതൊരാൾക്കും ഇങ്ങനെയുള്ള അഗീകാരങ്ങൾ നേടിയെടുക്കാൻ കഴിയും എന്നതിന് ഒരു മാതൃകയാണ് പ്രകാശിന് കിട്ടിയ ഈ ഗോൾഡൻ വിസ.
കടയ്ക്കൽ ബഡ്സ് സ്കൂളിലെ പ്രധാന അധ്യാപിക അനുജ ടീച്ചർ ആണ് ഭാര്യ. മകൻ ആദിത്യ രാജ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഗോൾഡൻ വീസ ലഭിക്കുന്നതോടെ കുടുംബത്തിന് ആകെ യുഎഇയിൽ 10 വർഷം തുടരാനാകും.
ആശുപത്രിയുമായുള്ള കരാർ അവസാനിച്ചാലോ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടാലോ നാട്ടിലേക്ക് മടങ്ങാതെ തന്നെ മറ്റിടങ്ങളിൽ ജോലിക്ക് അപേക്ഷിക്കാനാകും. ബാങ്ക് അക്കൌണ്ടും എമിറേറ്റ്സ് ഐഡിയും റദ്ദാകില്ല. 2019 ൽ ആരംഭിച്ച ഗോൾഡൻ വീസ നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായവർക്കുമാണ് നൽകിവന്നിരുന്നത്.
റിപ്പോർട്ട്: സുജീഷ് ലാൽ
