ബഹ്റൈനിലെ പ്രമുഖ അറബിക് ടൂര്‍ണമെന്റായ ഗോൾഡൻ ഈഗിൾ കപ്പിൽ കെഎംസിസി എഫ് സി വിജയകിരീടം ചൂടി.തിങ്ങി നിറഞ്ഞ കെഎംസിസി എഫ്സി സപ്പോർട്ടേസിന്റെ ഹര്‍ഷാരവങ്ങളോടെ ഫൈനൽ മത്സരത്തിൽ ശബാബ് അൽ ഹിന്ദ് ടീമിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കെഎംസിസി എഫ്സി ഗോൾഡൻ ഈഗിൾ കപ്പിൽ മുത്തമിട്ടത്.
ടൂർണമെന്റിൽ തോൽവി എന്തെന്നറിയാതെയാണ് ടീം കെഎംസിസി എഫ്സി കപ്പുയർത്തിയത്സംസ്ഥാന, ജില്ലാ, സ്പോർട്സ് വിങ് നേതാക്കൾ മത്സരത്തിന് സാക്ഷിയായി.വിന്നേഴ്സ് ട്രോഫിക്ക് പുറമെ ബെസ്റ്റ് ഗോൾ കീപ്പർ , ബേസ്ഡ് പ്ലയെർ എന്നീ അവാർഡുകളും കെഎംസിസി എഫ്സി സ്വന്തമാക്കി.