
മനാമ: ബഹ്റൈനിലെ ബാര്‍ബാര്‍ പ്രദേശത്തെ ഒരു കടയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 32കാരിയെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോഷ്ടിച്ച ആഭരണങ്ങള്‍ക്ക് ഏതാണ്ട് 7,000 ദിനാര്‍ വിലവരും. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
