
മനാമ: ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി സ്വര്‍ണ്ണം സമ്പാദിക്കാനും നിക്ഷേപിക്കാനും വ്യാപാരം ചെയ്യുന്നതിനുമുള്ള ഒരു ആധുനിക സംവിധാനം നല്‍കുന്നതിനായി ബഹ്റൈന്‍ രാജ്യത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ആപ്ലിക്കേഷനായ ഗോള്‍ഡ് സൂഖ് ഇലക്ട്രോണിക് പ്ലാറ്റ്ഫോം സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് സെക്രട്ടറി ജനറലും ബോര്‍ഡ് ഓഫ് ഹോപ്പ് ഫണ്ടിന്റെ ചെയര്‍മാനുമായ അയ്മന് ബിന്‍ തൗഫീഖ് അല്‍മുഅയ്യിദ് ഉദ്ഘാടനം ചെയ്തു.
ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാനും സംരംഭകര്‍ക്കും ബഹ്റൈന്‍ പ്രതിഭകള്‍ക്കും വ്യവസായങ്ങളില്‍ അവസരങ്ങള്‍ വികസിപ്പിക്കാനുമായി നിക്ഷേപ മേഖലയില്‍ നൂതന ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിന്യസിക്കുന്നത് തുടരുമെന്ന് അല്‍മുഅയ്യിദ് പറഞ്ഞു.
നാല് പ്രധാന കക്ഷികള്‍ക്കിടയിലുള്ള പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തന സംവിധാനത്തെക്കുറിച്ച് ഗോള്‍ഡ് സൂഖ് ആപ്ലിക്കേഷന്റെ സ്ഥാപകനായ നവാഫ് സയീദ് സെക്രട്ടറി ജനറലിന് വിശദീകരിച്ചുകൊടുത്തു.


