കൊച്ചി: വിവാദമായ യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായസ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടയാണ് ജാമ്യാപേക്ഷ തള്ളിയത്.കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.കേസില്‍ യു.എ.പി.എ നിലനില്ക്കും. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
സ്റ്റാർ വിഷൻ
ന്യൂസ് ബ്യൂറോ, കൊച്ചി
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE