മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത് . ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ഒരാളില്‍ നിന്ന് പാന്റിന്റെ അരക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 637 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് ഷര്‍ട്ടിന്റെ കോളര്‍ ഏരിയയിലും പാന്റിന്റെ അരക്കെട്ടിലുമായി ഒളിപ്പിച്ച 558 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.