മലപ്പുറം: ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബായില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉള്‍വസ്ത്രത്തിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടു. ഉള്‍വസ്ത്രം തൂക്കിനോക്കിയപ്പോള്‍ 500 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചതോടെയാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്.സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയശേഷം ലായനി രൂപത്തിലാക്കിയാണ് ഉള്‍വസ്ത്രത്തില്‍ അതിവിദഗ്ധമായി തേച്ചുപിടിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 22-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
Trending
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി