കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1.15 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം കൊണ്ടുവന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഇതാദ്യമായാണ് ഇത്രയധികം സ്വർണം കസ്റ്റംസ് പിടിച്ചെടുക്കുന്നത്.
സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയെ കസ്റ്റംസ് പിടികൂടിയത്. സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോഴാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്തു.