തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണ വില കുറയുന്നത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. 43,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞു. 5450 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞു. 4530 രൂപയാണ് വിപണി വില.
അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയായി തുടരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളി വില രണ്ട് രൂപ ഉയർന്നിരുന്നു. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് വിപണി വില.