തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് 1,600 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ്ണ വില പവന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.ഇന്നലെ രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച്ച പവന് 600 രൂപയാണ് കുറഞ്ഞത്. നാലു ദിവസത്തിനിടെ പവന് 2,800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ വില വര്‍ധനവിന് ശേഷമാണ് സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോഡായ 42,000 രൂപയിലെത്തിയത്.അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.വിലകുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമായത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE