
മനാമ: ബഹ്റൈന്‍ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറബ് സ്പോര്‍ട്സ് പേഴ്സണാലിറ്റി വിഭാഗത്തില്‍ 2025ലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ സ്പോര്‍ട്സ് അവാര്‍ഡ് നേടി.
കായിക വികസനത്തിലും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ അതിന്റെ വികസന പങ്ക് ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകളെയും സ്വാധീനശക്തിയുള്ള ശ്രമങ്ങളെയും അംഗീകരിച്ചാണ് അവാര്‍ഡ്.
ഏറ്റവും വലിയ ആഗോള കായിക സമ്മേളനങ്ങളിലൊന്നായ ലോക കായിക ഉച്ചകോടിയുടെ ഭാഗമായി ദുബായില്‍ നടന്ന ചടങ്ങില്‍ ദുബായ് രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍നിന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അവാര്‍ഡ് ഏറ്റുവാങ്ങി.


