മനാമ: വിദേശത്തുള്ള മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ കോൺഗ്രസ്സുകാരുടെ സംഘടന നിലവിൽ വന്നു. ഗ്ലോബൽ പ്രവാസി കോൺഗ്രസ് എന്ന പേരിൽ നിലവിൽ വന്ന സംഘടനയിൽ കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന കോൺഗ്രസ് അനുഭാവികൾക്ക് സംഘടനയിൽ അംഗമാകാം. മുവാറ്റുപുഴ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപെടുത്തുക, മണ്ഡലത്തിലെ പൊതു വിഷയങ്ങളിൽ ഇടെപെടുക, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുക ഇതെല്ലാമാണ് സംഘടനയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം സൂം മീറ്റിംഗിലൂടെ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ഉപാധ്യക്ഷൻ ജോസഫ് വാഴക്കൻ നിർവ്വഹിച്ചു. ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ച യോഗത്തിന് ബോബിൻ ഫിലിപ്പ് സ്വാഗതവും, മൈതീൻ പനക്കൽ നന്ദിയും അറിയിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ, യൂത്ത് കോൺഗ്രെസ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവർ സ്വാഗതം ആശംസിച്ചു. ജോബി കുര്യാക്കോസ് പരുപാടി നിയന്ത്രിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പ്രവാസി സമൂഹം നാടിന് വേണ്ടി നൽകുന്ന സംഭാവനകളെ വിസ്മരിക്കുവാൻ സാധിക്കില്ല എന്ന് ഉത്ഘാടന പ്രസംഗത്തിൽ കെ പി സി സി ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ നാനാഭാഗത്തുള്ള മുവാറ്റുപുഴ സ്വദേശികളായ പ്രവാസികൾ ഈ സംഘടനയുടെ ഭാഗമാകണം. സംഘടനക്ക് മുവാറ്റുപുഴയുടെ സമസ്ത മേഖലകളിലുമുള്ള പ്രവർത്തനങ്ങളിൽ ഭാഗവാക്കാകുവാൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഏതാനം ദിവസങ്ങൾക്കകം നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ച് സംഘടന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും എൺപതോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സംഘടനയിൽ ഭാഗമാകുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.+97339501656 , +971503386760 , +966553625496 , +447799953608 , +14167259903 , +971553556745 , +974 55104967.