കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില് അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍:
ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന് ബേബി (ബഹ്റിന്), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ).
വൈസ് പ്രസിഡന്റുമാര്‍: സജീവ് കെ. പീറ്റര്‍ (കുവൈറ്റ്), അനില്‍ അടൂര്‍ (തിരുവനന്തപുരം), നിഷ പുരുഷോത്തമന് (എറണാകുളം), പി. ബസന്ത് (ന്യൂഡല്‍ഹി).
ട്രഷറാര്‍: ഉബൈദ് ഇടവണ്ണ (സൗദി അറേബ്യ), ജോയിന്റ് ട്രഷറാര്‍: സണ്ണി മണര്‍കാട്ട് (കുവൈറ്റ്).
ജോയിന്റ് സെക്രട്ടറിമാര്‍: എം.സി.എ. നാസര്‍ (ദുബായ്), ചിത്ര കെ. മേനോന് (കാനഡ), പി.ടി. അലവി (സൗദി അറേബ്യ), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി).
ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായി ആര്.എസ്. ബാബു (ചെയര്മാന്, കേരളാ മീഡിയ അക്കാദമി), പി.പി. ജെയിംസ് (എറണാകുളം), പി.പി. ശശീന്ദ്രന് (കണ്ണൂര്‍), ലിസ് മാത്യു (ന്യൂഡല്‍ഹി), കമാല്‍ വരദൂര്‍ (കോഴിക്കോട്).
എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍: എന്‍. അശോകന്, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ് ബാബു, ഡോ. എന്‍.പി. ചന്ദ്രശേഖരന്, വി.എസ്. രാജേഷ്, പി.എം. നാരായണന്, മാധവ്ദാസ് ഗോപാലകൃഷ്ണന്, ജെ. ഗോപീകൃഷ്ണന്, അളകനന്ദ, ഷാലു മാത്യു, സനല്‍കുമാര്‍, ടോമി വട്ടവനാല്‍, സുബിത സുകുമാര്‍, താര ചേറ്റൂര്‍ മേനോന്, ജോണ്സണ് മാമലശേരി, രാജേഷ് കുമാര്‍.