മനാമ: ബഹ്റൈനില്‍ ആഗോള ആരോഗ്യ, സുരക്ഷ, പരിസ്ഥിതി (എച്ച്.എസ്.ഇ) സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും 9ാമത് പതിപ്പ് എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍, പ്രത്യേകിച്ച് എണ്ണ, വാതക മേഖലകളില്‍ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി അവബോധം എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പൊതു, സ്വകാര്യ മേഖലകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, എംബസികള്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, ലോകമെമ്പാടുമുള്ള പങ്കാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ബഹ്റൈന്റെ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്നതില് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയും ബാപ്കോ എനര്‍ജീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബാപ്കോ എനര്‍ജീസിന്റെ പങ്കിനെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. ദേശീയ, അന്തര്‍ദേശീയ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നതിനായി എണ്ണ-വാതക മേഖലയില്‍ കമ്പനി നിരവധി സംരംഭങ്ങളും നയങ്ങളും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയുടെ മുഖ്യ സ്പോണ്‍സറായ സൗദി അരാംകോയ്ക്കും ബാപ്കോ എനര്‍ജീസ്, ജി.പി.ഐ.സി, ആല്‍ബ, ഷ്ലംബര്‍ഗര്‍ തുടങ്ങിയ പങ്കാളികള്‍ക്കും സമ്മേളനത്തിന്റെ വിജയത്തിന് സംഭാവന നല്കിയ അന്താരാഷ്ട്ര പ്രഭാഷകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
വ്യവസായ പ്രമുഖരുടെ മുഖ്യ പ്രഭാഷണങ്ങള്‍, ഉന്നതതല പാനലുകള്‍, സാങ്കേതിക സെഷനുകള്‍, പ്രത്യേക ശില്പശാലകള് എന്നിവയുള്‍പ്പെടെ നിരവധി പരിപാടികള്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Trending
- ബഹ്റൈന്‍ 167 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി
- 9ാമത് ഗ്ലോബല്‍ എച്ച്.എസ്.ഇ. സമ്മേളനവും പ്രദര്‍ശനവും തുടങ്ങി
- ഈജിപ്തിലെ സൈനിക വിമാനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- തുർക്കി വേണ്ട, കടുത്ത നിലപാടുമായി ബോംബെ ഐഐടിയും; സര്‍വകലാശാലകളുമായുള്ള കരാറുകൾ റദ്ദാക്കി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു
- ‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ഖേദപ്രകടനം സ്വീകാര്യമല്ല’; വിജയ് ഷായ്ക്കെതിരെ സുപ്രീം കോടതി
- മഴ: കേരളത്തിൽ ഓറഞ്ച് അലർട്ട് കൂടുതൽ ജില്ലകൾക്ക്
- ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു