
മനാമ: ഒക്ടോബര്‍ 13 മുതല്‍ 17 വരെ ദുബായില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളിലൊന്നായ ജിറ്റെക്സ് ഗ്ലോബല്‍ 2025ല്‍ ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) ഏറ്റവും പുതിയ ഡിജിറ്റല്‍ പ്രൊജക്ടുകള്‍ പ്രദര്‍ശിപ്പിക്കും.
ലേബര്‍ ഫണ്ട് (തംകീന്‍) സംഘടിപ്പിക്കുന്ന ബഹ്റൈന്‍ പവലിയന്റെ ഭാഗമായിട്ടാണ് പ്രദര്‍ശനം. സാമ്പത്തിക വികസന ബോര്‍ഡ് (ഇഡി.ബി), അറായ് ഇന്നൊവേഷന്, 14 ബഹ്റൈനി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയും പങ്കെടുക്കും.
ഹാള്‍ 20-എ10ലെ ബഹ്റൈന്‍ പവലിയനില്‍ വിപുലമായ സര്‍ക്കാര്‍ ഇ-സേവനങ്ങളിലെ ഐ.ജി.എയുടെ നേതൃത്വം, നിര്‍മിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലുള്ള സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമുണ്ടാകും.
