പാരീസ്: ബിജെപിക്കും ആര്‍എസ്എസിനും ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഗീതയും ഉപനിഷത്തുകളും വായിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും ബിജെപി പറയുന്ന തരത്തിലുള്ളതല്ലെന്ന് അദ്ദേഹം പാരീസില്‍ പറഞ്ഞു.
പാരീസിലെ സയന്‍സസ് പിഒ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങളെക്കാള്‍ ദുര്‍ബലരായ മനുഷ്യരെ നിങ്ങള്‍ ഉപദ്രവിക്കണമെന്ന് ഞാന്‍ ഒരു ഹിന്ദു പുസ്തകത്തിലും വായിച്ചിട്ടില്ല. ഏതെങ്കിലും ഹിന്ദു പണ്ഡിതന് ഇങ്ങനെ പറഞ്ഞിട്ടുമില്ല. ഹിന്ദു ദേശീയവാദി എന്ന ആശയം, ആ വാക്ക് തെറ്റാണ്. അവര്‍ (ബിജെപിയും ആര്‍എസ്എസും) ഹിന്ദു ദേശീയവാദികളല്ല. അവര്‍ക്ക് ഹിന്ദു മതവുമായി ഒരു ബന്ധവുമില്ല. എന്തുവിലകൊടുത്തും അധികാരം നേടാനാണ് അവര്‍ ശ്രമിക്കുന്നത്’- അദ്ദേഹം പറഞ്ഞു.