ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷിംറോൺ ഹെറ്റ്മിയറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കാമുകി രംഗത്തെത്തി. സംഭവത്തിന്റെ സത്യാവസ്ഥ ഇനിയും പുറത്തു വന്നിട്ടില്ലെന്ന് താരത്തിന്റെ കാമുകി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ഒരു ദിവസം എല്ലാവരും ഹെറ്റ്മിയറിന്റെ ഭാഗം കേൾക്കും,” അവർ എഴുതി. ടെക്വില ഗോഡ്സ് എന്ന അക്കൗണ്ടിൽ നിന്നാണ് അവരുടെ പ്രതികരണം വന്നത്.
ഹെറ്റ്മിയറും കാമുകിയുടെ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഹെറ്റ്മിയറിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടീമിനൊപ്പം ചേരാന്‍ വൈകിയതിനാണ് ഷിംറോണ്‍ ഹെറ്റ്മിയറിനെ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കിയത്.
വ്യക്തിപരമായ കാരണങ്ങളാൽ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് നൽകിയെങ്കിലും കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയില്ല. ഹെറ്റ്മിയറിന്റെ പകരക്കാരനായി ഷംറ ബ്രൂക്സ് ആണ് ടീമിലെത്തിയത്. അയർലൻഡ്, സ്കോട്ട്ലൻഡ്, സിംബാബ്വെ എന്നീ ടീമുകൾക്കൊപ്പം വെസ്റ്റ് ഇൻഡീസും ഗ്രൂപ്പ് ബിയിലുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടും.