ബെംഗളുരു: കർണാടക ഹുബ്ബള്ളി വീരപുരയിൽ പ്രണയാഭ്യർഥന നിരസിച്ച ഇരുപതുകാരിയെ യുവാവ് കുത്തിക്കൊന്നു. ഉറങ്ങിക്കിടന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൊലപ്പെടുത്തിയത്. പ്രതി ഗീരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് ഗിരീഷ് പെൺകുട്ടിയുടെ വീട്ടിൽ കയറി ഉറങ്ങിക്കിടന്ന അഞ്ജലിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി അതു നിരസിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണു പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായ കൃത്യം നടത്തിയത്.
ഹുബ്ബള്ളിയിൽ കോൺഗ്രസ് നേതാവിന്റെ മകളും കോളജ് വിദ്യാർഥിയുമായ നേഹ ഹിരേമഠിന്റെ കൊലപാതകം നടന്ന് ആഴ്ചകൾക്കുള്ളിലാണ് അതേ നാട്ടിൽ വീണ്ടും ക്രൂരമായ കൊലപാതകം നടക്കുന്നത്.