
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്കാന് പത്തനംതിട്ട എസ്.പിയോട് കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. കായികതാരമായ പെണ്‍കുട്ടിയെ 64 പേര് പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി 13 വയസ് മുതല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്കൂളില്‍ വെച്ചും കായിക ക്യാമ്പില്‍ വെച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
