ഒക്ലഹോമ: ഡാലസില്‍ ബാസ്കറ്റ് ബോള്‍ മത്സരത്തിനു ശേഷം കാണാതായ 15 വയസ്സുകാരിയെ കണ്ടെത്തി. ഏപ്രില്‍ 8നു കാണാതായ നാറ്റ്ലി ക്രാമറെ എന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 18 തിങ്കളാഴ്ച ഒക്ലഹോമ സിറ്റിയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.എന്നാല്‍ കൃത്യ സ്ഥലം പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം 10 ദിവസമായി ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. ഡാലസ് റിച്ച്ലാന്റില് നിന്നുള്ള കുട്ടിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ ഒക്ലഹോമ പൊലിസ് അറസ്റ്റ് ചെയ്തു.
കേരണ്‍ ഗൊണ്‍സാലസ്, സാറാ ഹെയ്സ്, കെന്നത്ത് നെല്സന് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഹൂമണ്‍ ട്രാഫിക്കിങ്ങ്, ഗൂഢാലോചന, കംപ്യൂട്ടണ് ക്രൈംസ് എന്നീ വകുപ്പുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. നെല്‍സനെതിരെ ചൈല്‍ഡ് പൊണോഗ്രാഫിയുമായി ബന്ധപ്പെട്ടു കേസുകള്‍ നിലവിലുണ്ട്.
കുട്ടിയെ തിരിച്ചുകിട്ടിയതില്‍ ഡാലസിലുള്ള കുടുംബാംഗങ്ങള്‍ ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കു നന്ദി രേഖപ്പെടുത്തി.