തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉൾപ്പടെ യാഥാർത്ഥ്യമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഠിനമായി യത്നിച്ച പൊതുപ്രവർത്തകനും ജനപ്രതിനിധിയും ആയിരുന്നു ജോർജ്ജ് മെഴ്സിയറെന്ന്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയപ്രവർത്തകൻ ,ട്രേഡ് യൂണിയൻ നേതാവ് ,എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച മെഴ്സിയറുടെ വേർപാട് സൃഷ്ടിച്ച വിടവു നികത്താൻ കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.ഐ.എൻ.ടി.യു.സി. ജില്ലാകമ്മിറ്റിയും ബ്രഹ്മോസ് സ്റ്റാഫ് അസോസിയേഷനും സിവിൽ സപ്ലൈസ് ലേബർ കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് ജോർജ് മെഴ്സിയർ അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി വി.എസ്സ്.ശിവകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി.പ്രസിഡൻറ് പാലോട് രവി എൻഡോവ്മെൻറ് വിതരണം നിർവ്വഹിച്ചു.
ഐഎൻടിയുസി സംസ്ഥാന, ജില്ലാ നേതാക്കളായ കെ.പി.തമ്പി കണ്ണാടൻ, അഡ്വക്കേറ്റ് ജി.സുബോധൻ ആൻറണി ആൽബർട്ട് ,ഹാജാ നാസ് മുദ്ദീൻ,കെ.എം .അബ്ദുൽ സലാം, ഷമീർ വള്ളക്കടവ്, മലയം ശ്രീകണ്ഠൻനായർ ,ആർ.എസ്. വിമൽകുമാർ ,സേവ്യർ ലോപ്പസ്സ്, എ.എസ് ചന്ദ്ര പ്രകാശ് ജെ.സതികുമാരി, ഷുബീല. അരുൺ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരതീയ വിദ്യാമന്ദിർ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാരാ മോൾ എൻഡോവ്മെൻറ് ഏറ്റുവാങ്ങി.