
എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ജിസിഡിഎയുടെ പരാതിയിൽ കേസെടുത്ത് പാലാരിവട്ടം പൊലീസ്. അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്.സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും FIR ല് പറയുന്നു.മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതി
അർജന്റീന മത്സരത്തിന് കലൂർ രാജ്യാന്തര സ്റ്റേഡിയം നവീകരിക്കാൻ വിട്ടുനൽകിയതിൽ വ്യക്തത വരുത്താതെ ജിസിഡിഎ. സ്റ്റേഡിയം നവീകരണത്തിന് തൃകക്ഷി കരാറുണ്ടെന്ന് പറയുന്പോഴും അതാരൊക്കെ തമ്മിലെന്ന് വ്യക്തമാക്കാൻ ജിസിഡിഎ ചെയർമാൻ തയ്യാറായില്ല. അതേസമയം മെസിയുടെ വരവുമായി ബന്ധപ്പെട്ട് നടന്ന സാന്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.കായിക മന്ത്രിയെ നയിക്കുന്നത് കച്ചവട താല്പര്യങ്ങളാണെന്നും സ്പോൺസർക്ക് വേണ്ടി പണം ഇറക്കിയത് ചിട്ടിക്കന്പനി മുതലാളിയാണെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു
വിവാദമായ നവീകരണ പ്രവർത്തനങ്ങൾക്കിടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നു മുതൽ ജിസിഡിയുടെ പൂർണ്ണമായ മേൽനോട്ടം. എക്സിക്യൂട്ടീവ് യോഗം നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും ടെക്നിക്കൽ കമ്മറ്റി അംഗങ്ങളും സ്റ്റേഡിയം സന്ദർശിക്കും. ഇവരുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ. നവംബർ 30 നുള്ളിൽ സ്റ്റേഡിയം നവീകരിച്ച് ജിസിഡിഎക്ക് കൈമാറണം എന്നാണ് നിലവിലെ കരാർ .


