
മനാമ: ജി.സി.സിയുടെ അതിര്‍ത്തി കടന്നുള്ള തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷാ സംവിധാനം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ ബില്‍ പ്രകാരം രാജ്യത്തിനു പുറത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നതു സംബന്ധിച്ച് ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും.
2025ലെ രാജകീയ ഉത്തരവ് നമ്പര്‍ 38ല്‍ ഈ ഭേദഗതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരട് ഭേദഗതി ഭരണഘടനാപരമായി ശരിയാണെന്ന് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ, നിയമകാര്യ സമിതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിന് അംഗീകാരം നല്‍കുന്നത് നേരിട്ടുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രതിമാസ സംഭാവനകളുടെ മികച്ച ശേഖരണത്തിനും പെന്‍ഷനും സാമൂഹ്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തമ്മിലുള്ള ശക്തമായ ഏകോപനത്തിനും ഇത് സഹായകരമാകുമെന്നും സമിതി പറയുന്നു.


