റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ചരിത്ര സംഭവത്തിനു അല്‍ഉലയിലെ മറായ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു.ഒരേ ചരിത്രവും സംസ്കാരവും പങ്കുവെക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ മറക്കാനും പൊറുക്കാനുമാകാത്ത തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്ന സന്ദേശമാണ് യോഗത്തിലൂടെ ലോകത്തിന് നല്‍കിയത്. മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിക്ക് ഇതോടെ അന്ത്യം . തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നല്കുന്ന മാര്‍ഗരേഖയായ അല്‍ഉല പ്രഖ്യാപന കരാറില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട ഈജിപ്തും ഒപ്പുവെച്ചു.
തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയിലാണ് 41-ാമത് ഗള്‍ഫ് ഉച്ചകോടി ചേര്‍ന്നത്. അല്‍ഉല ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖാബൂസ്, ശൈഖ് സ്വബാഹ് ഉച്ചകോടിയെന്ന് നാമകരണം ചെയ്യാന്‍ സല്മാന് രാജാവ് നിര്‍ദേശിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
[embedyt] https://www.youtube.com/watch?v=ydoRn81S01U[/embedyt]