റിയാദ് : ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ സൗദിയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ ഇന്നലെ രാത്രി അവസാനിപ്പിച്ചതിനു ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്.
ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി ഭരണാധികാരി സല്മാന് രാജാവ് ഖത്തര്‍ അമീറിന് കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു.യുഎസിന്റെയും കുവൈത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട മധ്യസ്ഥ നീക്കങ്ങള്‍ക്കൊടുവിലാണ് സൗദി ഉപരോധം പിന്‍വലിച്ചത്. ഇന്നു ജിസിസി ഉച്ചകോടിയില്‍ ഉപരോധം പിന്‍വലിക്കുന്ന കരാറില്‍ സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഒപ്പിടും.