
താഷ്കന്റ്: ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ പാര്‍ലമെന്റുകളും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളും തമ്മിലുള്ള ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.
ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്റെ (ഐ.പി.യു) 150ാമത് ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന ചേരിചേരാ പ്രസ്ഥാന പാര്‍ലമെന്ററി നെറ്റ്വര്‍ക്കിന്റെ (നാം പി.എന്‍) നാലാമത് സമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് യോഗം നടന്നത്.
സഹകരണവും സംയുക്ത പാര്‍ലമെന്ററി പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള ജി.സി.സി. പാര്‍ലമെന്റുകളുടെയും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളുടെയും ശ്രമങ്ങളെയും പ്രാദേശിക, അന്തര്‍ദേശീയ വേദികളില്‍ ജി.സി.സി. പാര്‍ലമെന്റുകളുടെ സജീവ സാന്നിധ്യത്തെ പിന്തുണയ്ക്കുന്ന കാഴ്ചപ്പാടുകളുടെ കൈമാറ്റത്തെയും ബഹ്റൈന്‍ പ്രതിനിധി സംഘം പ്രശംസിച്ചു. ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ ശക്തിയും ആഴവും പ്രതിനിധി സംഘം പരാമര്‍ശിച്ചു.
യോഗം നാം പി.എന്നിന്റെ 4ാമത് സമ്മേളനം പുറപ്പെടുവിക്കുന്ന കരട് പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അസര്ബൈജാന് റിപ്പബ്ലിക്കിന്റെ ദേശീയ അസംബ്ലി സ്പീക്കര്‍ സാഹിബ ഗഫറോവ നാം പി.എന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് പിന്തുണ നല്കാന് യോഗം തീരുമാനിച്ചു.
