കുവൈത്ത്: മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് വ്യക്തമാക്കി. കുവൈത്തില്‍ നടന്ന 28ാമത് ജി.സി.സി. മുനിസിപ്പല്‍ കാര്യ മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് സമൂഹങ്ങളിലുടനീളം സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമനിര്‍മ്മാണം നവീകരിക്കാനും നിയന്ത്രണ മേല്‍നോട്ടം മെച്ചപ്പെടുത്താനും ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ മികച്ച രീതികള്‍ കൈമാറാനും തുടര്‍ച്ചയായ ഏകോപനം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗര സുസ്ഥിരത, തന്ത്രപരമായ ആസൂത്രണം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സംയോജിത മാലിന്യ സംസ്കരണത്തെയും നഗര രൂപകല്‍പ്പനയെയും കുറിച്ചുള്ള ഗൈഡുകള്‍ ഉള്‍പ്പെടെ നിരവധി പ്രാദേശിക ചട്ടക്കൂടുകള്‍ക്ക് മന്ത്രിമാര്‍ അംഗീകാരം നല്കി. ബഹ്റൈന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച നഗര ഹരിതവല്‍ക്കരണ മാനുവലും യോഗം അംഗീകരിച്ചു. റിയാദിലെ കിംഗ് സൗദ് സര്‍വകലാശാലയിലെ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിംഗില്‍ സ്ഥാപിക്കാന്‍ പോകുന്ന പുതിയ ജി.സി.സി. നഗര ഗവേഷണ കേന്ദ്രത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി