
താഷ്കന്റ്: ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ഗ്രൂപ്പ് ഓഫ് ലാറ്റിന്‍ അമേരിക്ക ആന്റ് ദി കരീബിയനും (ജി.ആര്.യു.എല്‍.എസി.) തമ്മിലുള്ള ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.
ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് ശൂറ കൗണ്‍സിലിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്മാന് ജമാല്‍ മുഹമ്മദ് ഫഖ്റോയും പ്രതിനിധി കൗണ്‍സിലിന്റെ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ അബ്ദുല്‍ നബി സല്മാന് അഹമ്മദുമാണ് പങ്കെടുത്തത്.
ജി.സി.സിയെ പ്രതിനിധീകരിച്ച് യു.എ.ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും ഇന്റര്‍ പാര്‍ലമെന്ററി യൂണിയനിലെ (ഐ.പി.യു) അറബ് ഗ്രൂപ്പിന്റെ പ്രതിനിധിയുമായ ഡോ. അലി അല്‍ നുഐമി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജി.ആര്.യു.എല്‍.എസിയെ പ്രതിനിധീകരിച്ച് ഗയാന ദേശീയ അസംബ്ലി സ്പീക്കര്‍ മന്‍സൂര്‍ നാദിര്‍ യോഗത്തില്‍ സംബന്ധിച്ചു.
ആഗോള പാര്‍ലമെന്ററി ഫോറത്തില്‍ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലൂടെയും ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും പാര്‍ലമെന്ററി ബന്ധം വികസിപ്പിക്കാനുള്ള വഴികള്‍ യോഗം അവലോകനം ചെയ്തു.
