
മനാമ: ജി.സി.സി. രാജ്യങ്ങളിലെ ഉപഭോക്തൃ സംരക്ഷണ അധികാരികളുമായും വകുപ്പുകളുമായും ഏകോപിപ്പിച്ച് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം 20ാമത് ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് തുടക്കം കുറിച്ചു.
ജി.സി.സി. കമ്മിറ്റിയിലെ ഉപഭോക്തൃ സംരക്ഷണ മേധാവികളുടെ നിര്‍ദ്ദേശങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാര പദ്ധതിയെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സംയുക്ത അവബോധ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും മേഖലയിലെ ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കാനും സുരക്ഷിതവും മികച്ചതുമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കാനുമായി ബോധവല്‍ക്കരണ കാമ്പെയ്നുകളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഏകീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സീഫ് മാളില്‍ ‘യുവ ഉപഭോക്തൃ-യുവ വ്യാപാരി’ സംരംഭം ആരംഭിച്ചതിലൂടെയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ശ്രദ്ധേയമാകുന്നതെന്നും മന്ത്രി പറഞ്ഞു.
