കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) വ്യാപാര സഹകരണ സമിതിയുടെ 68ാമത് യോഗത്തിലും ജി.സി.സിയുടെ വ്യാവസായിക സഹകരണ സമിതിയുടെ 54ാമത് യോഗത്തിലും വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റുവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു. യോഗങ്ങളില്‍ ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും പങ്കെടുത്തു.
ജി.സി.സിയും ആഗോള സാമ്പത്തിക ശക്തികളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഗള്‍ഫ് സംരംഭകരെ പിന്തുണയ്ക്കാനും പ്രാദേശിക, അന്തര്‍ദേശീയ വിപണികളില്‍ അവരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമുള്ള സംരംഭങ്ങള്‍, ഏകീകൃത ഗള്‍ഫ് പദ്ധതികള്‍, നിയമനിര്‍മ്മാണം എന്നിവയെക്കുറിച്ചും കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തു.
ജി.സി.സി. വ്യാപാര, വ്യവസായ മന്ത്രിമാരും വാണിജ്യ ചേംബര്‍ മേധാവികളും തമ്മിലുള്ള ആനുകാലിക കൂടിയാലോചന യോഗത്തിലും പ്രമുഖ ഗള്‍ഫ് സംരംഭകരുമായുള്ള അഞ്ചാമത് കൂടിയാലോചന യോഗത്തിലും മന്ത്രി ഫഖ്റു പങ്കെടുത്തു.
