
മനാമ: ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ബാസ്കറ്റ്ബോള്‍ അസോസിയേഷന് (ജി.ബി.എ) ഡ21 3×3 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് വിഭാഗങ്ങളിലും ബഹ്റൈന്‍ ടീമുകള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു.
വനിതാ വിഭാഗത്തില്‍ ബഹ്റൈന്‍ ടീം ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. ഖത്തര്‍ രണ്ടാം സ്ഥാനത്തും ഒമാന്‍ മൂന്നാം സ്ഥാനത്തുമെത്തി. പുരുഷ വിഭാഗത്തില്‍ ബഹ്റൈന്‍ ബി ഒന്നാം സ്ഥാനവും ഖത്തര്‍ രണ്ടാം സ്ഥാനവും ബഹ്റൈന്‍ എ മൂന്നാം സ്ഥാനവും നേടി.
സമാപന ചടങ്ങില്‍ ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ബഹ്റൈന്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, യു.എ.ഇ. ബാസ്കറ്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അല്‍ ഫര്‍ദാന്‍, കുവൈത്ത് ബാസ്കറ്റ്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ധാരി ബര്‍ഗസ്, ഗള്‍ഫ് ബാസ്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി ജനറല്‍ സാദൂന്‍ അല്‍ കുവാരി എന്നിവര്‍ പങ്കെടുത്തു.
രണ്ടു മത്സരങ്ങളിലെയും മികച്ച മൂന്ന് ടീമുകളെ ഷെയ്ഖ് ഇസ ബിന്‍ അലി കിരീടമണിയിച്ചു.


