
ന്യൂയോര്‍ക്ക്: ഗാസയിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ നയതന്ത്ര കാര്യാലയത്തില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) മന്ത്രിതല ചര്‍ച്ചയില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.
ജി.സി.സി. മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷനായ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സൗദി അറേബ്യയും ഫ്രാന്‍സും ചേര്‍ന്ന് യു.എന്‍. ആസ്ഥാനത്ത് സംഘടിപ്പിക്കാനിരിക്കുന്ന ‘ഇംപ്ലിമെന്റിംഗ് ദി ടു സ്റ്റേറ്റ് സൊല്യൂഷന്’ എന്ന അന്താരാഷ്ട്ര സമ്മേളനത്തിന് മുന്നോടിയായി ഗള്‍ഫ് ഏകോപനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
