ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുമായുള്ള ചങ്ങാത്തമാണ് അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനും ബിജെപി ബന്ധത്തെ പറ്റിയുള്ള വിമര്‍ശനത്തിനും മറുപടി നല്കി വ്യവസായി ഗൗതം അദാനി.
ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നവർക്ക് മറുപടി നൽകിയ ഗൗതം അദാനി, അദാനി ഗ്രൂപ്പ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മാത്രമല്ല നിക്ഷേപം നടത്തുന്നതെന്നും പറഞ്ഞു. രാജ്യത്തുടനീളമുള്ള 22 സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നുണ്ട്. മമതയുടെ ബംഗാളും ഇടതുപക്ഷം ഭരിക്കുന്ന കേരളവുമുണ്ട്. ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദാനി പറഞ്ഞു.
സർക്കാർ ഒരു നയം രൂപീകരിക്കുകയാണെങ്കിൽ, അത് അദാനി ഗ്രൂപ്പിന് മാത്രമല്ല ബാധകമെന്നും അദ്ദേഹം പറഞ്ഞു.