മനാമ: ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘടിപ്പിച്ച ഗേ വേ ഗള്‍ഫ് 2024ന്റെ രണ്ടാം പതിപ്പ് സമാപിച്ചു.
250 മന്ത്രിമാരും ആഗോള ബിസിനസ്, വ്യവസായ നേതാക്കളും പങ്കെടുത്ത ഫോറം ടൂറിസം, മാനുഫാക്ചറിംഗ്, ബാങ്കിംഗ്, സ്പോര്‍ട്സ്, വിനോദം എന്നിവയുള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
‘ജി.സി.സിയിലെ വളര്‍ച്ചാ ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി മേഖലയുടെ സാമ്പത്തിക വൈവിധ്യവല്ക്കരണത്തില് ടൂറിസം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് സംസാരിച്ചു.
ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ ‘ബാങ്കിംഗിന്റെ അടുത്ത പത്ത് വര്‍ഷങ്ങള്‍’ എന്ന പാനലില്‍ രാജ്യത്തിന്റെ വികസിച്ചുവരുന്ന സാമ്പത്തിക മേഖലയെക്കുറിച്ച് സംസാരിച്ചു.
‘ജി.സി.സിയിലെ വളര്‍ച്ചാ ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി മേഖലയുടെ സാമ്പത്തിക വൈവിധ്യവല്ക്കരണത്തില് ടൂറിസം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് സംസാരിച്ചു.
ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ ‘ബാങ്കിംഗിന്റെ അടുത്ത പത്ത് വര്‍ഷങ്ങള്‍’ എന്ന പാനലില്‍ രാജ്യത്തിന്റെ വികസിച്ചുവരുന്ന സാമ്പത്തിക മേഖലയെക്കുറിച്ച് വിശദീകരിച്ചു.
ലോഹങ്ങള്‍, ഉല്‍പ്പാദനം, ഘനവ്യവസായങ്ങള്‍ എന്നിവയിലുടനീളം വൈവിധ്യവക്കരണത്തിനുള്ള തന്ത്രങ്ങളെക്കുറിച്ച് സംസാരിച്ച അലുമിനിയം ബഹ്റൈന്‍ (ആല്‍ബ) ചെയര്മാന് ഖാലിദ് അല്‍ റുമൈഹി, ബഹ്റൈനിലുടനീളമുള്ള അലുമിനിയം വ്യവസായങ്ങള്‍ വിപുലീകരിക്കുന്നതിന് അലുമിനിയം ഉല്‍പ്പാദനത്തിലെ ആല്‍ബയുടെ വിജയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് (ബി.ഐ.സി) ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്മാന് ബിന്‍ ഈസ അല്‍ ഖലീഫ രാജ്യം ആഗോള ശ്രദ്ധ നേടിയതില്‍ ഫോര്‍മുല വണ്ണി(എഫ് 1)ന്റെ ഗണ്യമായ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി