
മനാമ: ബഹ്റൈനിലെ ഇസ ടൗണിന്റെ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.
പ്രദേശവാസികള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം. നിലവിലെ സാഹചര്യത്തില്‍ വസതികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമടുത്ത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.


