ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഹാകുംഭമേള വേദിയിലെ ടെന്റിനുള്ളില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് തീപിടിത്തം. തീ നിരവധി ടെന്റുകളിലേയ്ക്ക് പടര്‍ന്നു. ടെന്റുകള്‍ കത്തി നശിച്ചു. ആളുകള്‍ക്ക് പരിക്കുകള്‍ പറ്റിയിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
മഹാകുംഭമേളയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വേദിക്ക് സമീപം ഫയര്‍ എഞ്ചിനുകള്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു.
സുരക്ഷയെ കരുതി ചുറ്റുമുള്ള ടെന്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായത് വളരെ ദുഃഖകരമാണെന്നും എല്ലാവരെയും ഞെട്ടിച്ചുവെന്നും മഹാകുംഭമേളയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു. ഭരണകൂടം അടിയന്തര ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.