
കാസര്‍കോട്: കുമ്പളയില്‍ കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി. പ്രജിത്, രാജേഷ് എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.
ഉദ്യോഗസ്ഥരെ ആക്രമിച്ച ബംബ്രാണ സ്വദേശി അബ്ദുല്‍ ബാസിതിനെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്തുടര്ന്നാണ് പിടികൂടിയത്.
100 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പ്രതിയെ അന്വേഷിച്ച് എക്സൈസിന്റെ സ്പെഷല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. വാറന്റുമായെത്തിയ ഉദ്യോഗസ്ഥരെ പ്രതി കമ്പികൊണ്ട് ആക്രമിക്കുകയായിരുന്നു.
