കോഴിക്കോട്: ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റില് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില് പ്രതികളെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ കേസില് ഉള്പ്പെട്ട മുഴുവന് പ്രതികളും പിടിയിലായിരുന്നു. തുടര്ന്നാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ഇതിനിടെ ഫ്ളാറ്റിന്റെ പ്രവര്ത്തനത്തില് ദുരൂഹതയുണ്ടെന്ന വിവരത്തെ തുടര്ന്ന് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടി.
ഒരു മാസത്തിനിടെ നൂറോളം പേര് ഫ്ളാറ്റില് മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില് കൂടുതലും വിദ്യാര്ഥികളാണ്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചയുടന് ശനിയാഴ്ച ബി.ജെ.പി നേതാക്കള് പ്രതിഷേധവുമായി എത്തിയിരുന്നു. ഫ്ളാറ്റ് പൂട്ടണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാര് പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പ്രതിഷേധക്കാരില് നിന്ന് പോലീസ് പ്രതികളെ രക്ഷപ്പെടുത്തിയെടുത്തത്. പ്രതികളെ ജീപ്പില് കയറ്റാന് ശ്രമിക്കുന്നതിനിടേയും കയ്യേറ്റ ശ്രമം ഉണ്ടായി.
Trending
- വിവിയന് സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല് ബാങ്ക് കൊച്ചി മാരത്തണ്: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില് കടുവയും കുട്ടികളും; തലപ്പുഴ നിവാസികള് ആശങ്കയില്
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി