ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി സ്മരണയുടെ ഭാഗമായി കഴിഞ്ഞ പത്തു കൊല്ലങ്ങളായി രമേശ് ചെന്നിത്തല കേരളത്തിലെ ഏതെങ്കിലും ആദിവാസി മേഖലയിൽ ചെന്ന് അവർക്കൊപ്പം ഒരു ദിവസം ചിലവഴികാറുണ്ട്.
ഗാന്ധി ഗ്രാമം പദ്ധതി വഴിയാണ് എല്ലാ കൊല്ലവും ഈ പരിപാടി നടത്തുന്നത് .
പതിവു തെറ്റാതെ ഇക്കൊല്ലവും രമേശ് ചെന്നിത്തല പത്തനംതിട്ട ജില്ലയിലെ ഗവി ആദിവാസി മേഖലയിൽ ഗാന്ധി ജയന്തി ദിനത്തിൽ സേവനങ്ങൾ ചെയ്യുവാൻ തീരുമാനിച്ചത്.
അവരോടൊപ്പം ചിലവഴിക്കുന്ന മണിക്കൂറുകൾ അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും കൂടുതൽ അറിയുവാൻ രമേശ് ചെന്നിത്തലയെ സഹായിച്ചിട്ടുണ്ട്. അതിൻപ്രകാരം അവർക്കു വേണ്ട സഹായങ്ങൾ നേരിട്ടും, സർക്കാരിനെകൊണ്ടും ചെയ്തു കൊടുക്കുവാൻ ചെന്നിത്തല കൈ കൊണ്ടെ പരിശ്രമങ്ങൾ വിജയിച്ചിട്ടുമുണ്ട്.
ഇന്നൂ രാവിലെ 9 മണി മുതൽ ഗവിയിലെ കോളനിയുടെ ശുചീകരണത്തിലും , ആരോഗ്യ പ്രവർത്തനങ്ങളിലും, വാക്സിനേഷൻ പരിപാടികളിലും രമേശ് ചെന്നിത്തല പങ്കെടുത്തു ഇതു കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും . വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം, അമൃത ലഞ്ച് ബോക്സ് പദ്ധതി ഉദ്ഘാടനം എന്നിവയും നിർവഹിച്ചു.
ഗാന്ധി ഗ്രാമം പദ്ധതി പ്രകാരമുള്ള വീടിൻ്റെ തറക്കല്ലിടൽ കർമ്മവും നടത്തി. അടുത്ത ഒരു കൊല്ലത്തേക്കുള്ള ഗാന്ധി ഗ്രാമത്തിൻ്റെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.
കോൺഗ്രസ് പ്രസ്ഥാനത്തെയും മഹാത്മാഗാന്ധിയും നെഞ്ചിൽ കൊണ്ടു നടക്കുന്ന നൂറു കണക്കിന് പ്രവർത്തകരും രമേശ് ചെന്നിത്തലയ്ക്കൊപ്പം ഈ സേവനങ്ങളിൽ ഒപ്പം ചേര്ന്നു.
ആന്റോ ആന്റണി എം.പി, ഇ.എം അഗസ്തി എം.എൽ.എ, നഹാസ് പത്തനംതിട്ട, അടൂർ പ്രകാശ് എം.പി, ആരോൺ ബിജിൽ പനവേലിൽ, പ്രാണ കുമാർ അജയ് കൃഷ്ണൻ, മഹേഷ് പാറയ്ക്കൽ, ധർമ്മജൻ വല്ലേടത്ത് തുടങ്ങിയവർ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ചടങ്ങിൽ പങ്കെടുത്തു.