ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്സ്പോ 2025ലെ ബഹ്റൈന്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രമുഖ വീഡിയോ ഗെയിം ഡെവലപ്പറായ നാറ്റ്സുമേഅതാരി ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡുമായി (ഇ.ഡി.ബി) സഹകരിച്ച് മൊബൈല്‍ ഗെയിം വികസിപ്പിക്കുന്നു.
നാറ്റ്സുമെഅതാരിയില് പരിശീലനം നേടിക്കൊണ്ടിരിക്കുന്ന മൂന്ന് ബഹ്റൈനി ഗെയിം ഡെവലപ്പര്‍മാരാണ് ഈ ഗെയിം വികസിപ്പിക്കുന്നത്. എക്സ്പോ 2025ലെ ബഹ്റൈന്‍ പവലിയനില്‍ ബഹ്റൈനില്‍ നിന്നുള്ള മൂന്ന് ട്രെയിനികള്‍ വികസിപ്പിച്ചെടുത്ത ‘ഷിപ്പ് ഓഫ് ടൈം’ പ്രദര്‍ശിപ്പിക്കുന്നത് തങ്ങളുടെ പരിശീലന പരിപാടിയുടെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഇത് ബഹ്റൈനിലെ വീഡിയോ ഗെയിം വിപണിയുടെ ഭാവിയിലേക്ക് തിളക്കമാര്‍ന്ന വെളിച്ചം വീശുന്നുവെന്നും നാറ്റ്സുമെഅതാരിയുടെ സി.ഇ.ഒ. ഹിരോ കൊയ്ഡെ പറഞ്ഞു.
ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് ആണ് കിംഗ്ഡം ഓഫ് ബഹ്റൈന്‍ പവലിയന് സംഘടിപ്പിക്കുന്നത്. നാല് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പവലിയന് കടലിന്റെ മനോഹരമായ കാഴ്ച നല്‍കും. ബഹ്റൈന്റെ തനതായ സംസ്കാരം, ജീവിതശൈലി, ബിസിനസ്സ് ഓഫറുകള്‍ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് അതിഥികള്‍ക്ക് സമഗ്രമായ ഒരു അനുഭവവും സമ്മാനിക്കും.
Trending
- വിജില്‍ തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില്‍ നാളെയും തുടരും
- വൻ മാവോയിസ്റ്റ് വേട്ട, മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ വധിച്ച് സുരക്ഷാസേന
- മുൻ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു.
- പി പി തങ്കച്ചൻ്റെ വേർപാടിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിച്ചു
- ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ്; ‘അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനം, ശിക്ഷ ഉറപ്പാക്കണം’
- അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍
- ഭക്ഷണ ട്രക്കുകള്‍ ബഹ്റൈനികള്‍ക്ക് മാത്രം, വിദേശ തൊഴിലാളികള്‍ പാടില്ല; ബില്‍ പാര്‍ലമെന്റില്‍
- മുഹറഖിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ വെള്ളിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും