
ദില്ലി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്കി ജി ഇരുപത് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഏതു തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു. വനിതകൾ നയിക്കുന്ന വികസനത്തിന് ഊന്നൽ നല്കണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തിൽ ഇടം കിട്ടി. ഉച്ചകോടിയിലെ പ്രസംഗത്തിൽ മയക്കുമരുന്നിനെതിരെ ജി ട്വന്റി യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മയക്കുമരുന്നീലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നത് എന്നും മോദി ചൂണ്ടിക്കാട്ടി. വനിതകൾ നയിക്കുന്ന വികസനത്തിന് ഊന്നൽ നല്കണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തിൽ ഇടം കിട്ടി. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ -കാനഡ- ഓസ്ട്രേലിയ സാങ്കേതി സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്നു എന്നതിന് ഇത് തെളിവായി. ബ്രസീൽ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും മോദി പ്രത്യേകം കണ്ടു. ജി ട്വന്റി നേതാക്കൾക്കുള്ള അത്താഴ വിരുന്നിലും മോദി പങ്കെടുത്തു.


