കോഴഞ്ചേരി: പുല്ലാട് ജി ആൻഡ് ജി നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളായ ഗോപാലകൃഷ്ണനും മകൻ ഗോവിന്ദും തിരുവല്ല ഡിവൈഎസ്പി മുൻപാകെ കീഴടങ്ങി. 100 കോടി രൂപയുടെ തട്ടിപ്പ് സ്ഥാപനത്തിൽ നടന്നുവെന്നാണു സംശയിക്കുന്നത്. 124 കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഡിസംബർ വരെ നിക്ഷേപകർക്കു പലിശ നൽകിയിരുന്ന ഇവർ ജനുവരി അവസാനമാണ് കുടുംബത്തോടെ മുങ്ങിയത്. ഇതിനു മുമ്പുള്ള മാസങ്ങളിൽ നിക്ഷേപ കാലാവധി പൂർത്തിയായവർ മടക്കികിട്ടാൻ ഉടമകളെ സമീപിച്ചിരുന്നു. ഇവരോടു ഫണ്ടു വരാനുണ്ടെന്നു പറഞ്ഞു സമയം നീട്ടി ചോദിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് ഒരാഴ്ച മുൻപ് നാട്ടുകാർ മാർച്ച് നടത്തിയിരുന്നു.
Trending
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
- നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്.ബി.