മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകനായിരുന്ന ജോമോൻ കുരിശിങ്കലിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാനായി ബഹ്റൈൻ പ്രവാസികളായ നിരവധി പേർ എത്തിച്ചേർന്നു. ബഹ്റൈനിലെ വിവിധ സംഘടനാ ഭാരവാഹികളും, സാമൂഹ്യ പ്രവർത്തകരുമായ സിയാദ് ഏഴംകുളം, കെ.ആർ.നായർ, വി.ആർ.സത്യദേവ് ,ഹരീഷ് മേനോൻ, രാജേഷ് ചെറുവള്ളി, പത്മകുമാർ, അനിൽ കുഴിക്കാല, ഷിബു ഏബ്രഹാം, ഷാജി പുതുപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


