
മനാമ: ബഹ്റൈനില്‍ സാമൂഹിക വികസന മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത ഒരു സോഷ്യല്‍ സെന്ററിന്റെ ഫണ്ട് വെട്ടിച്ച കേസില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും അഞ്ചു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു.
ലൈസന്‍സില്ലാതെ സംഭാവനകള്‍ സ്വീകരിച്ചു, ഇങ്ങനെ ശേഖരിച്ച തുക ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. വെട്ടിപ്പിലൂടെ ഇയാള്‍ കൈക്കലാക്കിയ 97,000 ദിനാര്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഇയാളുടെ പങ്കാളിയായ രണ്ടാം പ്രതിക്ക് ഒരു വര്‍ഷം തടവും വിധിച്ചു.
ഒരു അഡ്മിനിസ്ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.


