
മനാമ: ഹിജ്റ 1447ലെ റബീഉല്‍-അവ്വലിന്റെ പൂര്‍ണ്ണചന്ദ്രനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി.
ഈ പ്രതിഭാസം മണിക്കൂറുകളോളം നീണ്ടുനിന്നു. ഈ സമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണ്ണമായും മൂടി ‘രക്തചന്ദ്രന്‍’ എന്നറിയപ്പെടുന്ന ചുവന്ന നിറം ദൃശ്യമായി.
ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ നേരിട്ട് കടന്നുപോകുന്ന സമയത്ത് സൂര്യപ്രകാശം ചന്ദ്രോപരിതലത്തിലെത്തുന്നത് തടയപ്പെടുമ്പോഴാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ബഹ്റൈനില്‍ അവസാനത്തെ അത്തരം ഗ്രഹണം 2018 ജൂലൈയിലാണ് രേഖപ്പെടുത്തിയത്. അടുത്തത് 2028 ഡിസംബര്‍ 31ന് സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പ്രവാചകന് മുഹമ്മദ് നബിയുടെ പാരമ്പര്യമനുസരിച്ച് രാജ്യത്തുടനീളമുള്ള പള്ളികളില്‍ ഗ്രഹണ പ്രാര്‍ത്ഥനകള്‍ നടന്നു.
