
മനാമ: ബഹ്റൈനില്‍ ഫെബ്രുവരിയിലെ ഇന്ധന വില നിര്‍ണ്ണയ, നിരീക്ഷണ സമിതി പ്രഖ്യാപിച്ചു. ഇത് ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്ധന വിലയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. സൂപ്പര്‍ ഗ്യാസോലിന്‍ (98) ലിറ്ററിന് 0.265 ദിനാറായി തന്നെ തുടരും. കഴിഞ്ഞ മാസത്തെ വില തന്നെയാണിത്. പ്രീമിയര്‍ ഗ്യാസോലിന്‍ (95) ലിറ്ററിന് 0.235 ദിനാറായി തുടരും.
റെഗുലര്‍ ഗ്യാസോലിന്‍ (91) വിലയില്‍ നേരിയ കുറവുണ്ട്. ഇത് ലിറ്ററിന് 0.220 ദിനാറില്‍നിന്ന് 0.218 ആയി കുറഞ്ഞു.
ഡീസല്‍ വില ലിറ്ററിന് 0.200 ദിനാറായി തന്നെ തുടരും. സുപ്രധാന മേഖലകളെ നിലനിര്‍ത്തുന്നതിന്റെയും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍ വിലയില്‍ ഇളവ് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.


