ബഹറൈന്‍: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയെ ആദരിച്ച് ബഹറൈന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ഫ്രണ്ട് ഓഫ് ഓര്‍ഫന്‍’ എന്ന ബഹുമതി നല്കി ബഹറൈന്‍ ഭരണാധികാരി ഹമദ് രാജാവിന്റെ മകന് ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ആദരിച്ചത്.
ബഹറൈനില്‍ വെച്ചായിരുന്നു ചടങ്ങ്. എം.എ യൂസഫലി സ്നേഹാദരവിന് നന്ദി അറിയിച്ചു.
ബഹറൈനില്‍ ലുലു ഫ്രഷ് മാര്‍ക്കന്റിന്റെ 10-ാം മത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആണ് എം.എ യൂസഫലിയെ ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആദരിച്ചത്. ദനത്ത് അല്‍ ലവ്സിയില് ഇന്നലെയാണ് പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു.