മനാമ: “വെളിച്ചമാണ് തിരുദൂതർ” എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. മഹാനായ പ്രവാചകന്റെ ജീവിതം സമൂഹത്തിനാകമാനം വെളിച്ചം പകരുന്നതായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യൂനുസ് സലീം പറഞ്ഞു. പ്രവാചക ജീവിതം പൂർണമായും പിൻപറ്റുകയെന്നതാണ് ഒരോ വിശ്വാസിയുടെയും ബാധ്യത. അതിലൂടെ സമൂഹത്തിനാകമാനം വെളിച്ചമായിത്തീരാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിചചേർത്തു. ഹാല മസ്ജിദ് ഈമാൻ മജ്ലിസിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ജലീൽ അധ്യക്ഷത വഹിച്ചു. റുസ്ബി ബഷീർ ഖുർആൻ പാരായണം നടത്തി. ഏരിയാ സെക്രട്ടറി സലാഹുദ്ധീൻ കെ സ്വാഗതവും, ജലീൽ വി.കെ നന്ദിയും പറഞ്ഞു. പരിപാടിക്ക് ഷാക്കിർ ആർ. സി, ബാസിം എം.കെ, നുഫീല ബഷീർ, സുബൈദ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.
Trending
- ഖബര്സ്ഥാനില്നിന്ന് എയര്കണ്ടീഷറുകളും വാട്ടര് പമ്പുകളും മോഷ്ടിച്ചു
- ബഹ്റൈനില് നേരിയ മൂടല്മഞ്ഞ്; കാഴ്ച കുറയാന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
- ബഹ്റൈന് ടൂറിസം മന്ത്രാലയവും കാനൂ മ്യൂസിയവും ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില് മൂന്നാമത് ഡിജിറ്റല് ബിസിനസ് ചാമ്പ്യന്സ് ഓവര്സീസ് പ്രോഗ്രാം ആരംഭിച്ചു
- മാറായി 2025 മൃഗ- കാര്ഷികോല്പന്ന പ്രദര്ശനം ഡിസംബര് 9ന് തുടങ്ങും
- ബഹ്റൈനില് 9 സമൂഹമാധ്യമ അക്കൗണ്ടുകള്ക്കെതിരെ നിയമനടപടി
- മനാമയ്ക്ക് ലോകത്തെ മുന്നിര ബിസിനസ് യാത്രാ ലക്ഷ്യസ്ഥാനത്തിനുള്ള വേള്ഡ് ട്രാവല് അവാര്ഡ്
- ‘വി റൈറ്റ് ഇന് അറബിക്’ മത്സരം സമാപിച്ചു



