മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി വനിതകൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. “കുടുംബത്തിലും
സമൂഹത്തിലും സ്ത്രീകളുടെ പങ്ക് ” എന്ന വിഷയത്തിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ ഷീന നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡോക്ടർ ഷബ്ന സുനീർ രണ്ടാം സ്ഥാനത്തിനും സഞ്ജു എം സാനു , റജീന ഇസ്മായിൽ എന്നിവർ മൂന്നാം സ്ഥാനത്തിനുമർഹരായി. എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര പ്രസിഡണ്ട് സമീറ നൗഷാദ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ എന്നിവർ വിജയികളെ അനുമോദിച്ചു.
Trending
- ‘ഞാൻ തിരിച്ചെത്തി പ്രതികാരം ചെയ്യും’: യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന
- ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം
- ഫൈബർഗ്ലാസ് സിലിണ്ടറുകൾക്ക് കൗൺസിൽ അംഗീകാരം
- തൃശ്ശൂരില്‍ കാട്ടാന ആക്രമണം; 60 കാരന് കൊല്ലപ്പെട്ടു
- സൗദി അറേബ്യ ആതിഥേയത്വം വഹിച്ച റഷ്യ- അമേരിക്ക ചർച്ച: ബഹ്റൈൻ സ്വാഗതം ചെയ്തു
- കമ്പമലയിലെ കാട്ടുതീ: പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ
- സൗകര്യങ്ങള്‍ VIPകള്‍ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്‍സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്‍ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ