മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലസാഹിത്യവേദി വനിതകൾക്കായി അടുക്കളത്തോട്ടം അറിയേണ്ടതെല്ലാം എന്ന പേരിൽ കാർഷിക വെബിനാർ സംഘടിപ്പിച്ചു. ബഹറൈനിലെ കാർഷിക രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ജിഷ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് മാരകമായ പല രോഗങ്ങൾക്കും കാരണം വിഷമയമായ പച്ചക്കറികളാണെന്നും പുറത്തു പോയി സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുള്ള ഈ കോവിഡ് കാലത്ത് ദൈനം ദിനാവശ്യങ്ങൾക്കുള്ള വിഷരഹിത പച്ചക്കറികൾ അടുക്കളത്തോട്ടം ഒരുക്കുന്നത്തിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. ശരീരികവും മാനസികവുമായ ആരോഗ്യത്തിന് ശുദ്ധമായ ഭക്ഷണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
ബഹ്റൈൻ സാഹചര്യത്തിൽ നടാവുന്ന പച്ചക്കറികളെ കുറിച്ചും അവയുടെ വിത്തൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളും അവർ വിശദീകരിച്ചു. തീരെ സ്ഥലമില്ലാത്തവർക്ക് പോലും അവലംബിക്കാവുന്ന മൈക്രോഗ്രീൻസ് പോലുള്ള കൃഷി രീതിയും പരീക്ഷിക്കാവുന്നതാണ്. ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ശൈമില നൗഫൽ പ്രാർഥനാ ഗീതം ആലപിച്ചു. ജന. സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതവും കലസാഹിത്യവേദി കൺവീനർ ഹസീബ ഇർഷാദ് നന്ദിയും പറഞ്ഞു. സൽമ സജീബ് പരിപാടി നിയന്ത്രിച്ചു.